---
title: "കോയമ്പത്തൂരിലേക്ക് ആൾമറാട്ടം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൂത്ത്പറമ്പ് ഗവ. ആശുപത്രി അതിക്രമക്കേസ് പ്രതി അറസ്റ്റിൽ"
english_title: "While trying to escape to Coimbatore by impersonating Koothparamp Govt. Accused in hospital trespass case arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160942/While trying to escape to Coimbatore by impersonating Koothparamp Govt. Accused in hospital trespass case arrested"
published_at: "2023-11-09T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d1d891e599_IMG-20231109-WA0163.jpg"
keywords: []
---

# കോയമ്പത്തൂരിലേക്ക് ആൾമറാട്ടം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൂത്ത്പറമ്പ് ഗവ. ആശുപത്രി അതിക്രമക്കേസ് പ്രതി അറസ്റ്റിൽ

> **Lead Summary:** കോയമ്പത്തൂരിലേക്ക് ആൾമറാട്ടം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൂത്ത്പറമ്പ് ഗവ. ആശുപത്രി അതിക്രമക്കേസ് പ്രതി അറസ്റ്റിൽ

## Article Content

കോയമ്പത്തൂരിലേക്ക് ആൾമറാട്ടം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൂത്ത്പറമ്പ് ഗവ. ആശുപത്രി അതിക്രമക്കേസ് പ്രതി അറസ്റ്റിൽ

സർക്കാർ ആശുപത്രിയിലെ ഡോക്ടറെ ചീത്ത വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്ത സംഘത്തിലൊ രാൾ തീവണ്ടിയിൽ ആൾമാറാട്ടം നടത്തി യാത്ര ചെയ്യുന്നതിനിടെ പോലീസ് പിടിയിലായി. കൂത്തുപറമ്പ് സൗത്ത് നരവൂരിലെ ടി.കെ ദിൻഷാൽ (23) നെയാണ് കണ്ണൂർ റെയിൽവേ പോലീസിലെ രണ്ട് പോലീസു കാരുടെ സന്ദർഭോചിത ഇടപെടലിനെ തുടർന്ന് പിടികൂടാനായത് .

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറരയോടെ കൂത്തുപറമ്പ് താലൂക്കാശുപത്രിയിലെഅത്യാഹിത വിഭാഗത്തിൽ അക്രമം അഴിച്ചുവിട്ട സംഘ ത്തിലൊരാളാണ് ദിൻഷാൽ. ഇന്നലെ രാത്രി കണ്ണൂരിൽ നിന്ന് പുറപ്പെട്ട യശ്വന്ത്പൂർ എക്സ്പ്രസിൽ B1 കോച്ചിൽ യാത്ര ചെയ്യുന്നതിനി ടെയാണ് റെയിൽവേ പോലീസിലെ സീനിയർ സി.പി.ഒ സുരേഷ് കക്കറയും, സിവിൽ പോലീസ് ഓഫീസർ മഹേഷും ചേർന്ന് ഇയാളെ പിടികൂടിയത്.

കോയമ്പത്തൂരിലേക്ക് നാടുവിടാനായി തലശേരിയിൽ നിന്ന് ട്രെയിനിൽ കയറിയതായിരുന്നു ദിൻഷാൽ. സംശയാസ്പദ സാഹചര്യത്തിൽ തീവണ്ടിയിൽ പരുങ്ങിക്കളിച്ച ദിൻഷാലിനെ ചോദ്യം ചെയ്ത പ്പോൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പേരും, വിലാസവും നൽകിയത്.

എന്നാൽ മാഹിയിലുള്ള രാഹുൽ എന്നയാളുടെ ആധാർ കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്ത ടിക്കറ്റിലായിരുന്നു ദിൻഷാലിന്റെ യാത്ര. കണ്ണൂർ റെയിൽവേ എസ്.ഐ: കെ.വി ഉമേശനെ വിവരമറിയിച്ചയുടൻ കൂത്തുപറമ്പ് പോലീസിൽ ബന്ധപ്പെട്ടു.

ഫോട്ടോയടക്കം കണ്ട് കൂത്തുപറമ്പ് എസ്.ഐ ബിജുവാണ് ആശുപത്രി അതിക്രമ കേസിലെ പ്രതിയാണെന്ന് വ്യക്തമാക്കിയത്. മലപുറം തിരൂരിൽ ട്രെയിൻ എത്തിയതോടെ ദിൻഷാലിനെ തിരൂർ റെയിൽവേ പോലീസിലേൽ പിക്കുകയായിരു ന്നു. തുടർന്നാണ് കൂത്തുപറമ്പ പോലീസ് തിരൂരിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160942/While trying to escape to Coimbatore by impersonating Koothparamp Govt. Accused in hospital trespass case arrested)